Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Robbery

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളു​ടെ കേ​സി​ലാ​ണ് വി​ധി പ​റ​ഞ്ഞ​ത്. സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​യും മു​രാ​രി ബാ​ബു​വി​നെ​യും വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടു കേ​സു​ക​ളി​ലും ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ 14-ാം തീ​യ​തി വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ല​ക്ഷ്യ​മി​ട്ട​ത് വ​ൻ​ ക​വ​ർ​ച്ച​യ്ക്കെന്ന് എ​സ്ഐ​ടി; ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ക​ൾ പ​ദ്ധ​തി​യി​ട്ട​ത് വ​ൻ​ ക​വ​ർ​ച്ച ന​ട​ത്താ​നാ​ണെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ എ​സ്ഐ​ടി. വ​ലി​യ രീ​തി​യി​ൽ ക​വ​ർ​ച്ച ന​ട​ത്താ​നാ​യി പ​ങ്ക​ജ് പ​ണ്ടാ​രി​യും, ബെ​ല്ലാ​രി​യി​ലെ സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ​ധ​നും സ്പോ​ണ്‍​സ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യും ആ​സൂ​ത്ര​ണം ന​ട​ത്തി​യെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഗോ​വ​ർ​ധ​ന്‍റെ ജാ​മ്യ​ഹ​ർ​ജി എ​തി​ർ​ത്ത് എ​സ്ഐ​ടി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ആ​സൂ​ത്ര​ണ​ത്തെ കു​റി​ച്ച് പ​റ​യു​ന്ന​ത്. 2025 ഒ​ക്ടോ​ബ​റി​ൽ പ്ര​തി​ക​ൾ ബം​ഗ​ളൂ​രു​വി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ഹൈ​ക്കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഇ​തെ​ന്നും എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ശ​ബ​രി​മ​ല​യി​ലെ വ​ഴി​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​ണം അ​ക്കൗ​ണ്ടു​ക​ളി​ലേയ്​ക്ക് വ​ന്നി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​മാ​യ അ​ക്കൗ​ണ്ടു​ക​ളു​ണ്ട്. ഇത് കു​റ്റ​കൃ​ത്യം മ​റ​ച്ചു​വയ്​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. ന​ട​ന്ന​ത് വ​ൻ കൊ​ള്ള​യാ​ണെന്നും റിപ്പാർട്ടിൽ പറയുന്നു. 

പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ൽ വൻ ആ​സൂ​ത്ര​ണം ന​ട​ത്തി​യെ​ന്നും എ​സ്ഐ​ടി പ​റ​യു​ന്നു. കൊ​ള്ള​യു​ടെ വ്യാ​പ്തി അ​റി​യാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം വ​ര​ണ​മെ​ന്നും അ​തു​വ​രെ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണ​ത്തി​ന് ആ​റാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. ആ​റാ​ഴ്ച കൂ​ടി​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ച​ത്. കേ​സ് ഈ ​മാ​സം 19ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.​അ​ന്ന് എ​സ്ഐ​ടി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി തൃ​പ്തി അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ എ​സ്പി​ക്ക് അ​നു​മ​തി ന​ല്‍​കി. ഡി​സം​ബ​ർ മൂ​ന്നി​ന് കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി സി​പി​എം നേ​താ​വ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റി​നു ശേ​ഷ​മു​ള്ള മെ​ല്ലെ പോ​ക്കി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു.

വ​ൻ തോ​ക്കു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ചോ​ദ്യ​വും ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തെ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യ വി​ജ​യ​കു​മാ​ർ, സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് പ​ണ്ടാ​രി , ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും കോ​ട​തി​ക്ക് കൈ​മാ​റി.

പ്ര​തി​പ​ക്ഷ നേ​താ​വും, ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​ന്ന​യി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന പു​രാ​വ​സ്തു​ക്ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ശ​ബ​രി​മ​ല കേ​സു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. ചെ​ന്നൈ വ്യാ​പാ​രി ഡി ​മ​ണി​യെ ചോ​ദ്യം ചെ​യ്ത്‌ ല​ഭി​ച്ച വി​വ​ര​ങ്ങ​ളും കോ​ട​തി​ക്ക് കൈ​മാ​റി. മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​ശാ​ന്തി​നെ​യും ചോ​ദ്യം ചെ​യ്ത വി​വ​ര​ങ്ങ​ളും കൈ​മാ​റി​യി​ട്ടു​ണ്ട്.

Kerala

വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കി​ല്ല: വേ​ണു​ഗോ​പാ​ൽ

ഗു​രു​വാ​യൂ​ർ: കെ​പി​സി​സി​ക്കും ഡി​സി​സി​ക്കും ഒ​റ്റ നി​ല​പാ​ടു മാ​ത്ര​മാ​ണു​ള്ള​തെ​ന്നും വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും എ​ഐ​സി​സി സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്കു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന രീ​തി​യി​ലാ​ണ് എ​സ്ഐ​ടി അ​ന്വേ​ഷം ന​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് കേ​ര​ള സ​ർ​ക്കാ​രാ​ണ്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​രാ​ളും അ​ക​ത്താ​കു​മാ​യി​രു​ന്നി​ല്ല. സ​ർ​ക്കാ​രി​നു ജ​ന​ങ്ങ​ൾ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​: ക​ണ്ടെ​ടു​ത്ത​തി​നേ​ക്കാ​ൾ സ്വ​ർ​ണം ക​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ് പ്ര​തി​ക​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ്വ​ർ​ണം ശ​ബ​രി​മ​ല​യി​ൽ​നി​ന്നും ക​ട​ത്തി​യെ​ന്ന് എ​സ്ഐ​ടി.

ഈ ​സ്വ​ർ​ണം ക​ണ്ടെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​ന് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി, പ​ങ്ക​ജ് ഭ​ണ്ഡാ​രി, ഗോ​വ​ർ​ധ​ന​ൻ എ​ന്നി​വ​രെ ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് എ​സ്ഐ​ടി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. മൂ​വ​രും നേ​ര​ത്തെ ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ വൈ​രു​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു കി​ട്ടു​ന്ന​തി​നും എ​സ്ഐ​ടി കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

ചൊവ്വാഴ്ച എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി ഡി. ​മ​ണി​യി​ൽ നി​ന്ന് ഇ​യാ​ളു​ടെ സ​ഹാ​യി ന​ൽ​കി​യ മൊ​ഴി​ക​ളും എ​സ്ഐ​ടി പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

Kerala

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്‍റെയും ഗോവർധന്‍റെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെയും പത്താം പ്രതി ഗോവർധന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്.

പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഇന്ന് ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്നത്. രണ്ടാമത് പ്രതി ചേർത്ത ദ്വാരപാലക ശിൽപ കേസിൽ കൊല്ലം വിജിലൻസ് കോടതിയും പത്മകുമാറിന്‍റെ ജാമ്യഹർജി ഇന്ന് പരിഗണിക്കുന്നുണ്ട്.

റിമാൻഡിലുള്ള പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ സമർപ്പിക്കും.

അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും.

Kerala

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്‌റ്റിൽ. എ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമാണ്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു എന്നാണ് പത്മകുമാറിന്‍റെ മൊഴി.

കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ അറസ്റ്റിനുള്ള സാധ്യത മുന്നിൽകണ്ട് ഇരുവരും മുൻകൂർജാമ്യത്തിന് നീക്കം നടത്തവേയാണ് വിജയകുമാറിനെതിരേയുള്ള നടപടി.

Kerala

ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിന്‍റെയും മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശിപാർശ നൽകി എന്നതാണ് എൻ. വാസുവിനെതിരായ കേസ്.

സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു.

അതേസമയം, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​പേ​ക്ഷ​യി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. എ​ഫ്ഐ​ആ​റും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേ​സി​ലെ മു​ഴ​വ​ൻ രേ​ഖ​ക​ളും കൈ​മാ​റു​ന്ന​തി​ൽ എ​സ്ഐ​ടി എ​തി​ർ​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും എ​ന്നാ​ൽ സ​മാ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്നു​മാ​ണ് എ​സ്ഐ​ടി​യു​ടെ നി​ല​പാ​ട്.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​ന്ന​തി​ന് ഇ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് എ​സ്ഐ​ടി​ക്ക് വേ​ണ്ടി പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം രേ​ഖ​ക​ൾ ന​ൽ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ചോ​ദ്യം.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യേ​യും മു​രാ​രി ബാ​ബു​വി​നെ​യും എ​സ്ഐ​ടി ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യേ​യും മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​നെ​യും എ​സ്ഐ​ടി ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​രു​വ​രെ​യും ര​ണ്ട് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ ഉ​ന്ന​ത​രു​ടെ പ​ങ്ക് അ​ട​ക്കം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പ​ല​ക കേ​സി​ലും മു​രാ​രി ബാ​ബു പ്ര​തി​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​ണ് മു​രാ​രി ബാ​ബു​വി​ന്‍റെ വാ​ദം

എ​ന്നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പാ​ളി​ക​ൾ കൈ​മാ​റി​യ​തി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ട​ക്കം മു​രാ​രി ബാ​ബു​വി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. മ​റ്റൊ​രു പ്ര​തി​യാ​യ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ 'സ്ത്രീലമ്പട' പരാമർശം അല്പത്തരം, യുഡിഎഫ് മികച്ച വിജയം നേടും: കെ. സുധാകരൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ "സ്ത്രീ​ല​മ്പ​ട' പ​രാ​മ​ർ​ശം അ​ൽ​പ്പ​ത്ത​ര​മെ​ന്ന് കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹം ത​ന്നെ അ​ങ്ങ​നെ പ​റ​യു​ന്നു എ​ന്ന് വെ​ച്ചാ​ൽ പി​ന്നെ എ​ന്താ​ണ​ർ​ഥം എ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, അ​ടൂ​ർ പ്ര​കാ​ശ് വി​വാ​ദ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും. ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി ക​വ​ർ​ച്ച അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ‌ കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള​വ​ർ ത​ന്നെ ക​വ​ർ​ച്ച​യ്ക്ക് കൂ​ട്ടി നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ ജ​യി​ലി​ലും ആ​ണ​ല്ലൊ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ൽ സി​പി​എം​കാ​ർ​ക്ക് സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ പ​ങ്കു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഇ​ത് വ്യ​ക്ത​മാ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും താ​ൻ പാ​ർ​ട്ടി നി​ല​പാ​ട് അം​ഗീ​ക​രി​ക്കു​ന്ന ആ​ളാ​ണെ​ന്നും മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ചു.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്: എ​ൻ.​ വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം മു​ൻ ക​മ്മീ​ഷ്ണ​റും പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ആ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ എ​ൻ.​വാ​സു മൂ​ന്നാം പ്ര​തി​യാ​ണ്. 2019ൽ ​ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന വാ​സു​വി​ന്‍റെ ശു​പാ​ർ​ശ​യി​ലാ​ണ് ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം ചെ​മ്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

പ്രാ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ച് വാ​സു​വി​ന് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വാ​സു ജ​യി​ലി​ൽ തു​ട​രും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കൂ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് താ​ൻ മാ​ത്രം എ​ങ്ങ​നെ പ്ര​തി​യാ​കു​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​ത്മ​കു​മാ​ർ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ചോ​ദ്യം. മി​നു​ട്സി​ൽ ചെ​മ്പ് എ​ന്നെ​ഴു​തി​യ​ത് മ​റ്റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ​യും അ​റി​വോ​ടെ ആ​ണെ​ന്നു​മാ​ണ് വാ​ദം.

ബോ​ർ​ഡി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് അം​ഗ​ങ്ങ​ളെ കൂ​ടി പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​താ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ ഹ​ർ​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് സ്വ​ർ​ണം പൂ​ശി​യ ക​ട്ടി​ള​പാ​ളി​ക​ൾ കൈ​മാ​റി​യ​ത് ഉ​ൾ​പ്പ​ടെ കൂ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് താ​ൻ മാ​ത്രം എ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​യാ​കു​മെ​ന്നാ​ണ് ജാ​മ്യ​ഹ​ർ​ജി​യി​ലെ ചോ​ദ്യം. ‌

മി​നു​ട്സി​ൽ ചെ​മ്പ് എ​ന്നെ​ഴു​തി​യ​ത് എ​ല്ലാ​വ​രു​ടെ​യും അ​റി​വോ​ടെ​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. വീ​ഴ്ച പ​റ്റി​യെ​ങ്കി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രേ പോ​ലെ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വാ​ദം. ത​ന്നെ മാ​ത്രം വേ​ട്ട​യാ​ടു​ന്ന​തി​ലെ അ​മ​ർ​ഷം കൂ​ടി​യാ​ണ് പ​ത്മ​കു​മാ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്: ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ​യും മോ​ഹ​ന​ര​രു​ടെ​യും മൊ​ഴിയെടുത്ത് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ശ​ബ​രി​മ​ല ത​ന്ത്രി​മാ​രാ​യ ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ​യും മോ​ഹ​ന​ര​രു​ടെ​യും മൊ​ഴി എ​സ്ഐ​ടി രേ​ഖ​പ്പെ​ടു​ത്തി. ഇ​രു​വ​രും എ​സ്ഐ​ടി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല​യി​ലെ മു​തി​ര്‍​ന്ന ത​ന്ത്രി​മാ​രെ​ന്ന നി​ല​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി​യെ​ടു​ത്ത​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ത​ന്ത്രി​മാ​രു​ടെ മൊ​ഴി. സ്വ​ര്‍​ണ​പ്പാ​ളി​യി​ൽ അ​നു​മ​തി ന​ൽ​കി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​തു​പ്ര​കാ​ര​മാ​ണെ​ന്നും ദൈ​വ​ഹി​തം നോ​ക്കി അ​നു​മ​തി ന​ൽ​കു​ക​മാ​ത്ര​മാ​ണ് ത​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​യെ​ന്നു​മാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്ത്രി​മാ​രു​ടെ നി​ര്‍​ണാ​യ​ക മൊ​ഴി​യെ​ടു​ത്ത​ത്.

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പം സ്വ​ർ​ണം പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​രാ​രി ബാ​ബു പ​റ​യു​ന്ന​ത് ക​ള്ള​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്. ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ൾ സ്വ​ർ​ണം പൂ​ശു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ താ​ൻ‌ അ​നു​മ​തി കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു.

ശി​ൽ​പ്പ​ങ്ങ​ളു​ടെ കു​റ​ച്ചു​ഭാ​ഗം നി​റം മ​ങ്ങി​യെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​നു​മ​തി വേ​ണ​മെ​ന്നും ഇ​ങ്ങോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​ണെ​ന്നും ഇ​ങ്ങോ​ട്ട് എ​ഴു​തി ചോ​ദി​ച്ച​തി​ന്‍റെ മ​റു​പ​ടി മാ​ത്ര​മാ​ണ് കൊ​ടു​ത്ത​തെ​ന്നും രാ​ജീ​വ​ര് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ടി​ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് കു​റ​ച്ചു മ​ങ്ങ​ൽ വ​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ വ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​ണ് താ​ൻ അ​നു​മ​തി കൊ​ടു​ത്ത​ത്. ത​ന്ത്രി എ​ന്ന നി​ല​യി​ൽ ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി കൊ​ടു​ത്തി​രു​ന്നി​ല്ല. സ്വ​ർ​ണം പൂ​ശാ​ൻ കൊ​ണ്ടു​പോ​യ​ത് ത​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ്. ഇ​പ്പോ​ഴും സ്വ​ർ​ണം പൂ​ശു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​യ​ത് ത​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ്.

കൂ​ടാ​തെ എ​ല്ലാം സ്വ​ർ​ണം ത​ന്നെ​യാ​ണ്, ചെ​മ്പ​ല്ല. താ​ൻ ന​ൽ​കി​യ ക​ത്തു​ക​ളി​ൽ എ​ല്ലാം സ്വ​ർ​ണ്ണം എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാം സ്വ​ർ​ണ​മാ​ണ്. 2019ൽ ​ആ​യാ​ലും ഇ​പ്പോ​ഴാ​യാ​ലും പു​റ​ത്തു​കൊ​ണ്ടു​പോ​യി സ്വ​ർ​ണം പൂ​ശാ​ൻ താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്നു.

Kerala

മ​ന്ത്രി​മാ​ർ അ​റി​യാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ർ അ​റി​യാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള ന​ട​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നി​ലേ​ക്കും ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​നി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ഉ​ള്ള​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം ഇ​ത്ര​യൊ​ക്കെ എ​ത്തി​യ​ത്. ഇ​ല്ലെ​ങ്കി​ൽ നേ​ര​ത്തെ അ​ന്വേ​ഷ​ണം ആ​വി​യാ​യി പോ​കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കോ​ൺ​ഗ്ര​സെ​ന്നും ഭ​ക്ത​ർ​ക്ക് ഒ​പ്പ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ​പ്ര​സി​ഡ​ന്‍റെ എ. ​പ​ത്മ​കു​മാ​ർ പ​ല​തും വി​ളി​ച്ച് പ​റ​യു​മെ​ന്ന് പ​ല​രും ഭ​യ​പ്പെ​ടു​ന്നു. അ​തി​നാ​ലാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് എ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ് പ്ര​തി എ. ​പ​ത്മ​കു​മാ​റി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടി​ല്‍ ന​ട​ന്ന റെ​യ്ഡി​ലാ​ണ് പാ​സ്‌​പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ത്മ​കു​മാ​റി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ആ​സ്തി​ക​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.​ന​ട​ൻ ജ​യ​റാ​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി സാ​ക്ഷി​യാ​ക്കു​ന്ന​തും എ​സ്ഐ​ടി ആ​ലോ​ചി​ക്കു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ തിരുവിതാംകൂർ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി. എ​സ്.​പി. ശ​ശി​ധ​ര​നാ​ണ് എ​ൻ. വാ​സു​വി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്.

വാ​സു​വി​ന്‍റെ പി​എ സു​ധീ​ഷ് കു​മാ​റി​ന്‍റെ അ​റ​സ്‌​റ്റി​ന് പി​ന്നാ​ലെ​യാ​ണ് വാ​സു​വി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണം ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ഇ​ട​നി​ല​ക്കാ​രന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി കേ​​​സി​​​ലെ പ്ര​​​ധാ​​​ന ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​യ ക​​​ൽ​​​പേ​​​ഷ് രം​​​ഗ​​​ത്ത്.

സ്മാ​​​ർ​​​ട്ട് ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ൽനി​​​ന്ന് പാ​​​ക്ക​​​റ്റ് വാ​​​ങ്ങി ബെ​​​ല്ലാ​​​രി​​​യി​​​ൽ ഗോ​​​വ​​​ർ​​​ധ​​​ന് എ​​​ത്തി​​​ച്ചുന​​​ൽ​​​കി​​​യെ​​​ന്നാ​​​ണ് ക​​​ൽ​​​പേ​​​ഷി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ ക​​​ൽ​​​പേ​​​ഷ് ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്.

ഉ​​​ട​​​മ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് താ​​​ൻ പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽനി​​​ന്ന് സ്വ​​​ർ​​​ണ​​​വും മ​​​റ്റ് ഉ​​​രു​​​പ്പ​​​ടി​​​ക​​​ളും എ​​​ടു​​​ത്ത് മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​റു​​​ണ്ടെ​​​ന്നും ക​​​ൽ​​​പേ​​​ഷ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

അ​​​തേ​​​സ​​​മ​​​യം സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ അ​​​റി​​​യി​​​ല്ലെ​​​ന്നും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണസം​​​ഘം ഇ​​​തു​​​വ​​​രെ താ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​ണ് ക​​​ൽ​​​പേ​​​ഷ് പറയുന്ന​​​ത്. ചി​​​ല ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി​​​യാ​​​ണ് ക​​​ൽ​​​പേ​​​ഷി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ പു​​​റ​​​ത്തു വ​​​ന്ന​​​ത്.

Latest News

Up